ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ആരംഭിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
വെടിവയ്പ്പും സൈനിക നടപടിയും അവസാനിപ്പിക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നേരിട്ട് ചര്‍ച്ച ചെയ്ത കാര്യമാണെന്നും പാകിസ്ഥാനി വെടിവയ്പ്പ് നിര്‍ത്തണമെങ്കില്‍, അവര്‍ ഞങ്ങളോട് പറയണം, ഞങ്ങള്‍ക്ക് അവരില്‍ നിന്ന് അത് കേള്‍ക്കണം, അവരുടെ ജനറല്‍ ഞങ്ങളുടെ ജനറലിനെ വിളിച്ച് ഇത് പറയണം, അതാണ് സംഭവിച്ചതെന്നും എസ് ജയശങ്കര്‍ പറഞ്ഞു.
സൈനിക ആശയവിനിമയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഇരു സൈന്യങ്ങളും നിലവിലുള്ള ഹോട്ട്ലൈന്‍ ഉപയോഗിച്ചതായി ജയശങ്കര്‍ സ്ഥിരീകരിച്ചു. മെയ് 10 ന്, പാകിസ്ഥാന് സൈന്യം വെടിവയ്പ്പ് നിര്‍ത്താന്‍ തയ്യാറാണെന്ന സന്ദേശം അയച്ചെന്നും ഇന്ത്യ അതിനനുസരിച്ച് പ്രതികരിച്ചെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ള രാജ്യങ്ങളും ആശങ്ക പ്രകടിപ്പിക്കുകയും ഇരുപക്ഷത്തോടും സംസാരിക്കുകയും ചെയ്തപ്പോള്‍, ശത്രുത അവസാനിപ്പിക്കാനുള്ള അന്തിമ കരാര്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മാത്രമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.


