തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കാലവര്‍ഷം. സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും മഴ ഉണ്ടാവും എന്നാണ് മുന്നറിയിപ്പ്. മലപ്രദേശങ്ങളിലോ ഒറ്റപെട്ട ഇടങ്ങളിലോ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കുക. കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത മണിക്കൂറില്‍ മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക-ഗോവ തീരത്തിനോട് ചേര്‍ന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തമാവും. കാലവര്‍ഷത്തിനു മുനോടിയായി മഴ നാളെ മുതല്‍ കനക്കും എന്നാണ് അറിയിപ്പ്.
ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments


