ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും നിര്‍ദേശം നല്കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയെന്നാണ് സൂചന. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥര്‍ പ്രത്യേക അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ കര്‍ശന നിര്‍ദേശം നല്കി.
അതേസമയം, ഇന്ത്യയുടെ സര്‍വകക്ഷി പ്രതിനിധി സംഘങ്ങളുടെ യാത്ര ആരംഭിച്ചു. പാക്ഭീകരത ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തന്നതിനായി ജപ്പാനിലേക്കുള്ള ആദ്യസംഘം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. യുഎഇയിലേക്കുള്ള രണ്ടാം സംഘം ഇന്ന് രാത്രി പുറപ്പെടും. യുഎഇ സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീറും എംപിയും ഉണ്ടാകും.
Comments


