പാലക്കാട്: വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കില്‍ 1,75,552 രൂപ നഷ്മുണ്ടായതായി നഗരസഭ. പണം നല്‍കണമെന്നാവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകരായ പട്ടികജാതി വികസന വകുപ്പിന് പരാതി നല്കി. കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും മറ്റു വസ്തുക്കളും നശിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
സ്ഥലത്തെ വന്‍ തിരക്കിനെ തുടര്‍ന്ന് വേദിയിലേക്കുളള പ്രവേശനം അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവന്തപുരത്തെ പരിപാടിയും റദ്ദാക്കിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി റദ്ദ് ചെയ്തത്. സ്റ്റേജ് നിര്‍മ്മിച്ചത് വയലിലായിരുന്നു. കൂടാതെ പരിപാടി കാണാന്‍ വന്‍ ജനക്കൂട്ടം എത്തിയിരുന്നു. പരിപാടിക്ക് എത്തിയ പലര്‍ക്കും തിരക്ക് കാരണം ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.
Comments


