തിരുവനന്തപുരം സെക്രട്ടേറിയറ്റിന് പടിക്കലെ ആശമാരുടെ സമരം നൂറാം ദിവസത്തിലേക്ക്. ഇന്ന് വൈകിട്ട് 4.30ന് സമരപ്പന്തലില്‍ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശാ പ്രവര്‍ത്തകരുടെ തീരുമാനം.
ആശാ പ്രവര്‍ത്തകരുടെ സംസ്ഥാനതല രാപ്പകല്‍ സമരയാത്രയിലും പന്തം കൊളുത്തി പ്രകടനം നടത്തും. സമര യാത്രയുടെ 16ാം ദിവസമാണ് ഇന്ന.് പാലക്കാട് കല്ലേപ്പുള്ളിയിലാണ് പ്രതിഷേധ ജ്വാല തെളിയിക്കുന്നത്.
ജൂണ്‍ 17ന് തിരുവനന്തപുരത്താണ് സമാപനം. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം ഇതിനോടകം പൂര്‍ത്തിയായി. ഫെബ്രുവരി 10നാണ് ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചത്.
Comments


