പാലക്കാട് എടത്തനാട്ടുകരയില്‍ കാട്ടന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉമ്മറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇന്നലെയാണ് ടാപ്പിങ് തൊഴിലാളിയായ ഉമ്മറിനെ കാട്ടാന ആക്രമിച്ച് കൊന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക.
ടാപ്പിങ് തൊഴിലാളിയായ ഉമ്മര്‍ അതിരാവിലെ ജോലിക്കായി പോയിരുന്നു. നടത്തിയ തിരച്ചിലിലാണ് വൈകുന്നേരത്തോടെ കൃഷിയിടത്തില്‍ ഉമ്മറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്തും, തലയിലും മുറിവുണ്ട്. ആനയുടെ ആക്രമണത്തിലാണ് ഉമ്മര്‍ മരിച്ചതെന്ന് വനം വകുപ്പും സ്ഥിരീകരിച്ചു. കാട്ടന തുമ്പികൈ കൊണ്ട് എടുത്ത് എറിഞ്ഞതാകാനാണ് സാധ്യത.
രാത്രി ഏഴരയോടെയാണ് മൃതദേഹം ആംബുലന്‍സിനരികെ എത്തിച്ചത്. രാത്രി ഒന്‍പതരയോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. രാവിലെ ഒന്‍പത് മണിക്ക് പോസ്റ്റ്മോര്‍ട്ടം നടക്കും. ഉമ്മറിന്റെ കുടുംബത്തിന് നഷ്ട്ടപരിഹാര തുകയുടെ ആദ്യഘടുവായ അഞ്ച് ലക്ഷം രൂപ ഇന്ന് കൈമാറും.


