ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര് കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആശുപത്രികളും ഗസ്സയിലെ ആരോഗ്യ മന്ത്രാലയവും പറയുന്നതനുസരിച്ച് വടക്കന്‍ ഗാസയിലെ ജബാലിയയില്‍ മാത്രം 22 കുട്ടികള്‍ കൊല്ലപ്പെട്ടു.
തിങ്കളാഴ്ച ഹമാസ് ഒരു ഇസ്രാഈല്‍-അമേരിക്കന്‍ ബന്ദിയെ വിട്ടയച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്, അതേസമയം ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രാഈല്‍ സൈന്യം വിസമ്മതിച്ചു. റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ പ്രദേശത്ത് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച വൈകുന്നേരത്തോടെ ജബലിയ നിവാസികള്‍ക്ക് ഒഴിഞ്ഞുമാറാന്‍ മുന്നറിയിപ്പ് നല്കി.
Comments


