മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ബിജെപി നേതൃത്വം ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ജോണ്‍ ബര്‍ള പറഞ്ഞു.
2019ല്‍ പശ്ചിമ ബംഗാളിലെ അലിപുര്‍ദുവാര്‍സ് മണ്ഡലത്തില്‍ നിന്നും ബര്‍ള വിജയിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു. എന്നാല്‍ 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിച്ചു. തുടര്‍ന്ന് ബിര്‍ള ബിജെപിയുമായി ഇടഞ്ഞിരുന്നു. ബര്‍ളയെ വെട്ടി മനോജ് ടിഗ്ഗയെയായിരുന്നു ബിജെപി അലിപുര്‍ദുവാസ് മണ്ഡലത്തില്‍ മത്സരിപ്പിച്ചത്.
”ഞാന്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഗോത്ര വിഭാഗക്കാരുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കാന്‍ എന്നെ അനുവദിച്ചിരുന്നില്ല. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഗോത്ര ജനതക്ക് നിതി നല്കാന് കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം ജോണ്‍ ബിര്‍ള പ്രതികരിച്ചു.


