പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യയുടെ ഓപറേഷന് സിന്ദൂര്‍ നിര്‍ത്തിവെച്ച നടപടി തുടരാന്‍ ധാരണയായി. തിങ്കളാഴ്ച നടന്ന ഇന്ത്യ-പാകിസ്താന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് (ഡി.ജി.എം.ഒ) മാരുടെ ആദ്യ യോഗത്തിലാണ് വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായത്.
അതേസമയം സിന്ധു നദീജല കരാര്‍ അടക്കമുള്ള കരാറുകള്‍ ചര്‍ച്ച ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്. ജമ്മു-കശ്മീരിലെ ജീവിതാവസ്ഥ സാധാരണ ഗതിയിലേക്ക് മാറുകയാണ്. കടകമ്പോളങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. പ്രദേശങ്ങളില്‍ ബി.എസ്.എഫ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളിലടക്കം സ്ഥിതിഗതികള്‍ ശാന്തമാണ്.
ശനിയാഴ്ച വൈകിട്ടോടെയായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ കരാര്‍ ലംഘിച്ച പാകിസ്താനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സൈനിക ഡയറക്ടര്‍മാര്‍ തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.


