രാജ്യാതിര്‍ത്തിയില്‍ ഉപഗ്രഹ നിരീക്ഷണം തുടര്‍ന്ന് ഐഎസ്ആര്‍ഒ. അതിര്‍ത്തിയില്‍ ഐഎസ്ആര്‍ഒയുടെ 10 ഉപഗ്രഹങ്ങള്‍ നിരീക്ഷണം തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. വി നാരായണന് പറഞ്ഞു. നിരീക്ഷണങ്ങള്‍ തുടരുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെങ്കില്‍ കൃത്രിമ ഉപഗ്രഹങ്ങളുടെ സേവനം ഉറപ്പാക്കണം ഇംഫാലില്‍ കേന്ദ്ര അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ അഞ്ചാം കോണ്‍വൊക്കേഷനില്‍ സംസാരിക്കുകയായിരുന്നു വി. നാരായണന്. പാകിസ്താന് തീരെ മേഖലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇന്നലെ ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് സേന വ്യക്തമാക്കി. ഇന്ത്യ-പാക് ചര്‍ച്ച യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന നിര്‍ണായക ഡിജിഎംഒ തല ചര്‍ച്ചയ്ക്ക് പ്രാധാനമേറെയാണ്. ഷെല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു വരിച്ചു. നേരത്തെ പാക് വെടിവെപ്പില്‍ ഒരു എസ്ഐയും വീരമൃത്യു വരിച്ചിരുന്നു.


