ഓപ്പറേഷന് സിന്ദൂറിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും തെളിവുകള്‍ പിടിച്ചെടുത്തു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് ആണ് പിടികൂടിയത്. നിലവില്‍ മഹാരാഷ്ട്ര പൊലീസിന്റെ കസ്റ്റഡിയിലാണ് റിജാസ് എം. ഷീബ ഉള്ളത്.
ഐബി ഉദ്യോഗസ്ഥരും മഹാരാഷ്ട്ര എടിഎസും ചേര്‍ന്നാണ് റിജാസിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. റിജാസിനെതിരെ കേരളത്തിലുള്ള കേസുകളുടെ വിശദാംശങ്ങളും എടിഎസ് ശേഖരിച്ചു.
മെയ് എട്ടിനാണ് നാഗ്പൂരിലെ ഹോട്ടലില്‍ നിന്ന് ഡെമോക്രാറ്റിന് സ്റ്റുഡന്‍സ് അസോസിയേഷന് (ഡിഎസ്എ) പ്രവര്‍ത്തകനായ റിജാസിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്ത് ബിഹാര്‍ സ്വദേശി ഇഷയെ പിന്നീട് വിട്ടയച്ചു.
Comments


