സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ ഈ വര്‍ഷം അപേക്ഷിച്ച 42,000 തീര്‍ഥാടകര്‍ക്ക് ഹജ്ജ് ചെയ്യാനാവില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍ നുസൂഖ് പോര്‍ട്ടല്‍ അടച്ചു. ഈ വര്‍ഷം അവസരം നഷ്ടപ്പെട്ട തീര്‍ഥാടകര്‍ക്ക് പണം തിരികെ നല്‍കുകയോ അടുത്തവര്‍ഷം അവസരം നല്‍കുകയോ ചെയ്യുമെന്നാണ് സൂചന.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഹജ്ജ് യാത്ര തുടങ്ങിയിരുന്നു. ഇതോടെ സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷച്ചവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ഇത്തവണ പോകാനാവില്ലെന്ന് ഉറപ്പായി. 10,000 പേര്‍ക്ക് മാത്രമാണ് ആകെയുള്ള സ്വകാര്യ കോട്ടയായ 52,000 യാത്രക്കാരില്‍ ഇത്തവണ അവസരം ലഭിച്ചത്. അവസാന നിമിഷം 42000 പേര്‍ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് നടന്നില്ല.
ഈ മാസം ആദ്യം തന്നെ നുസൂഖ് പോര്‍ട്ടല്‍ പൂട്ടിയിരുന്നു. സ്വകാര്യ ഏജന്‍സികള്‍ പണമടക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപടികള്‍ പൂര്‍ത്തായാക്കാത്തതാണ് തീര്‍ഥാടകര്‍ക്ക് വിനയായത്. ഈ വര്‍ഷം അവസരം നഷ്ടപ്പെട്ടവര്‍ക്ക് അടുത്ത വര്‍ഷം അവസരം നല്‍കുമെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വൃത്തങ്ങള്‍ നല്‍കുമെന്ന സൂചന.
ഏജന്‍സികള്‍ അടച്ച തുക ഐബാന് അക്കൗണ്ടില്‍ ഉള്ളതിനാല്‍ അത് തിരികെ നല്കാന് സാധിക്കില്ല. രണ്ടിലും മന്ത്രാലയ തല തീരുമാനം വേണമെന്ന് കേന്ദ്ര ഹജ്ജ് കമ്മറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പല ഏജന്‍സികളും വിമാനടിക്കറ്റ് എടുത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് അവസരം നഷ്ടപ്പെട്ടതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.


