വടകരയില്‍ കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ച് നാല് പേര് മരിച്ചു. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ചോറോട് സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്.
കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വടകര രജിസ്ട്രേഷനുള്ള കാറും കര്‍ണാടക രജിസ്ട്രേഷനുള്ള ട്രാവലര്‍ വാനുമാണ് മൂരാട് പാലത്തിനു സമീപം കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments


