പാകിസ്താന്റെ വ്യാജ പ്രചാരണങ്ങള്‍ തള്ളി പ്രതിരോധ മന്ത്രാലയം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക്കിസ്ഥാന് പ്രകോപനം തുടങ്ങിയത്. പാകിസ്ഥാനിലെ മുസ്ലിം പള്ളികള്‍ ഇന്ത്യന്‍ സേന അക്രമിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
‘ഇന്ത്യന്‍ എയര്‍ സ്റ്റേഷനില്‍ ആക്രമണം നേരിട്ടെന്ന വാര്‍ത്ത തെറ്റാണ്. ഇന്ത്യയുടെ പരമാധികാരവും, അഖണ്ഡതയും സംരക്ഷിക്കാന്‍ സൈന്യം സജ്ജരാണ്. ഇന്ത്യ പ്രതികരിച്ചത് സംയമനത്തോടെയായിരുന്നു. S-400 ബ്രഹ്മോസ് മിസൈല്‍ സംവിധാനം തകര്‍ത്തെന്ന പാക് വാദം തെറ്റാണ്. ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രമേ സൈന്യം ആക്രമിച്ചിട്ടുള്ളൂ. ഒരു മതത്തിന്റെയും ആരാധനാലയത്തില്‍ സൈന്യം ആക്രമണം നടത്തിയിട്ടില്ല. പാകിസ്താന്റെ പ്രകോപനത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്’- പ്രതിരോധ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. വൈകുന്നേരം അഞ്ചുമണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായി. ഇരു രാജ്യങ്ങളും തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തും.


