കൊച്ചി: സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ നടപടികളുമായി നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും. എന്‍സിബിയുടെ നേതൃത്വത്തില്‍ സിനിമ സംഘടനകളുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, മാക്ട അംഗങ്ങള്‍ പങ്കെടുത്തു.
സിനിമാ സെറ്റുകളില്‍ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ സിനിമ സംഘടനകളുമായി ചര്‍ച്ച നടത്തിയത്. ലഹരി ഉപയോഗം തടയാനുള്ള നടപടി ഉണ്ടാകണമെന്ന് എന്‍സിബി ആവശ്യപ്പെട്ടു. യോഗത്തില്‍ പൂര്‍ണ പിന്തുണ സിനിമാ സംഘടനകളും അറിയിച്ചിട്ടുണ്ട്.
മലയാള സിനിമ താരങ്ങളെയും ടെക്നീഷന്മാരെയും അടുത്തിടെ ലഹരി കേസുകളില്‍ പൊലീസ് പിടികൂടിയിരുന്നു. പിന്നാലെയാണ് സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടികള്‍ എടുക്കാന്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കൂടി തീരുമാനം എടുത്തത്.


