ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഏഴ് പേര് അടങ്ങുന്ന സംഘമാണ് ഹെലികോപ്റ്ററില്‍ സഞ്ചരിച്ചിരുന്നത്. ഉത്തരകാശിയിലെ ഗംഗാനിയില് വച്ച് ഹെലികോപ്റ്റര്‍ തകരുകയായിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല. ജില്ലാ ഭരണകൂടവും എസ്ആര്‍ഡിഎഫും രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി.
പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കിയെന്നും അവരുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചുവെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി വ്യക്തമാക്കി. ഹെലികോപ്റ്ററിന്റെ ഉള്‍വശം പൂര്‍ണമായി തകര്‍ന്നുവെന്ന് അപകടശേഷം പുറത്തുവച്ച ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. അപകടത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കി.
Comments


