തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ വിധി പറയുന്നത് മറ്റന്നാളത്തേക്ക് മാറ്റി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് മാറ്റിയത്. കോടതിയില്‍ തൊഴുകൈകളോടെയാണ് പ്രതിയായ കേഡല്‍ ജെന്സന് രാജ നിന്നത്. മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ കൊന്ന കേസില്‍ കേഡല്‍ ജെന്സന് രാജയാണ് ഏകപ്രതി.
2017 ഏപ്രില്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ അമ്മ ഡോ. ജീന്‍ പത്മ, അച്ഛന് പ്രൊഫ. രാജ തങ്കം, സഹോദരി കരോലിന്, ബന്ധു ലളിത എന്നിവരെ കേഡല്‍ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ആസ്ട്രല്‍ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.
Comments


