രാജ്യവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും ഇന്‍ഫ്ലുവന്‍സേഴ്സിനുമെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, പരിഭ്രാന്തി സൃഷ്ടിക്കുക, ദേശവിരുദ്ധ ഉള്ളടക്കം പങ്കുവയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഇന്‍ഫ്ലുവന്‍സര്‍മാരുടെയും അക്കൗണ്ടുകളുടെയും വിവരങ്ങള്‍ ഈ മാസം 8 നകം കൈമാറാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇത്തരം നടപടികളുടെ ഭാഗമായി കേന്ദ്രം പുതിയ മാനദണ്ഡങ്ങള്‍ ഇറക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെയാണ് നടപടി. ദേശവിരുദ്ധ ഉള്ളടക്കമുള്ള അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി മോക് ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്കി.


