വയനാട്: വയനാട് മാനന്തവാടിയില്‍ വാളാട് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. വാളാട് പുലിക്കാട്ട് കടവ് പുഴയിലാണ് സംഭവം. വാഴപ്ലാംകുടി അജിന് (15), കളപ്പുരക്കല്‍ ക്രിസ്റ്റി (15) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലരയോടെയാണ് അപകടം.
കുളിക്കാന്‍ ഇറങ്ങിയ സമയത്ത് അബദ്ധത്തില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഇരുവരെയും മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Comments


