കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുക ഉയര്‍ന്നുണ്ടായ അപകടത്തില്‍ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതിയ ബ്ലോക്കിലെ മൂന്നു നിലകളിലും രോഗികളെ പ്രവേശിപ്പിച്ചെന്നും അത് പാടില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു. ആറാം നിലയില്‍ മെഷീനുകള്‍ കണക്ട് ചെയ്യുമ്പോള്‍ പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം മെഡിക്കല്‍ കോളജിലെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചെന്ന് എം.കെ രാഘവന് എംപി അറിയിച്ചു. രണ്ടാമതും പുക ഉയര്‍ന്നത് ഗുരുതരവിഷയമാെന്നും അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് പുക ഉയര്‍ന്നത്. അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പുക ഉയരാന്‍ കാരണം. ഈ സമയത്ത് രോഗികള്‍ ആരുമില്ലെന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വാദം തള്ളി രോഗികള്‍ രംഗത്തെത്തിയിരുന്നു.


