പാലക്കാട് അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി നജ്റുല്‍ ഇസ്ലാം ആണ് പിടിയിലായത്. അഗളി പൊലീസ് നടത്തിയ അന്വേഷണത്തിനിടെ പെരുമ്പാവൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളോടൊപ്പം ഭാര്യ പൂനവും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
ഇന്നലെയാണ് അട്ടപ്പാടി മേലെ കണ്ടിയൂരിന് സമീപം റാവുട്ടാന്‍ കല്ലില്‍ അതിഥി തൊഴിലാളിയായ രവിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാര്‍ഖണ്ഡ് സ്വദേശിയാണ് കൊല്ലപ്പെട്ട രവി. ആട് വളര്‍ത്തല്‍ കേന്ദ്രത്തിലെ ജീവനക്കാരനായ രവിക്കൊപ്പം ജോലി ചെയ്തിരുന്ന അസം സ്വദേശികളാണ് കൊലപാതത്തിന് പിന്നിലെന്ന സംശയം പൊലീസിന് നേരത്തെ തന്നെ ഉണ്ടായിരുന്നു.
Comments


