സിപിഐ കായംകുളം ടൗണ്‍ സൗത്ത് ലോക്കല്‍ സമ്മേളനത്തിനിടെ ബഹളവും കയ്യാങ്കളിയും. എല്‍ സി അസിസ്റ്റന്റ് സെക്രട്ടറിയും മഹിളാ സംഘടന സംസ്ഥാന കമ്മിറ്റി അംഗവും ഉള്‍പ്പടെ പന്ത്രണ്ട് പേര് സിപിഐയില്‍ നിന്ന് രാജിവച്ചു.
സിപിഐ ലോക്കല്‍ സമ്മേളനത്തിനിടെ ഒരു വിഭാഗം ഇറങ്ങിപ്പോവുകയായിരുന്നു. എല്‍ സി അസിസ്റ്റന്റ് സെക്രട്ടറി ഷമീര്‍ റോഷന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ച് സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
Comments


