രാജസ്ഥാന് അതിര്‍ത്തിയില്‍ നിന്ന് പാക് ജവാനെ ഇന്ത്യന്‍ ബിഎസ്എഫ് പിടികൂടിയതായി റിപ്പോര്‍ട്ട്. രാവിലെ ഇന്ത്യന്‍ ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പാക് ജവാന് ഇന്ത്യന്‍ ബിഎസ്എഫിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
അതേ സമയം പാകിസ്താന് യുവതിയെ വിവാഹം കഴിച്ച സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പാക് യുവതിയുമായുള്ള വിവാഹം മറച്ചു വച്ചതിനെ തുടര്‍ന്നാണ് നടപടി. മുനീര്‍ അഹമ്മദ് എന്ന ജവാനെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്താന് കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവേശനം നിരോധിച്ചു. ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ പാകിസ്താന് തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്താനില്‍ നിന്നുളള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചിട്ടുണ്ട്.
ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.


