വേടനെതിരായ കേസില്‍ വനംവകുപ്പിനെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയും വനംവകുപ്പ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് ശരിയായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മാധ്യമങ്ങളുമായി വിവരം പങ്കുവെച്ചതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
വനംവകുപ്പ് മേധാവി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ഉച്ചയോടെ വനം മന്ത്രി എ കെ ശശീന്ദ്രന് കൈമാറി. അറസ്റ്റിന്റെ കാര്യത്തില്‍ ചട്ടവിരുദ്ധമായി ഉദ്യോഗസ്ഥര്‍ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗങ്ങളില്‍ പറയുന്നു. അതേസമയം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മാധ്യമങ്ങളുമായി വിവരം പങ്കുവെച്ചത് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും പുലി പല്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സര്‍വീസ് ലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം 60, 62, 63 എന്നിവ ലംഘിച്ചു.
പൊലീസ് കൈമാറിയ കേസ് ആയതിനാലാണ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോയത്.


