കണ്ണൂര്‍ തലശേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടി. 1.2 കിലോ കഞ്ചാവും 5 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. തലശേരി ഇല്ലത്ത് താഴെയിലെ റെനിലിന്റെ വീട്ടില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.
അതേസമയം പൊലീസ് പരിശോധനക്കെത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. കഞ്ചാവും എംഡിഎംഎയും പ്രതി സൂക്ഷിച്ചിരുന്നത് പൂജാ മുറിയിലായിരുന്നു. വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്താറുണ്ടെന്ന് പ്രതിയുടെ സഹോദരനും മൊഴി നല്കി.
മൂന്ന് ദിവസം മുമ്പ് പ്രതിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ അന്ന് പൊലീസിന് ലഹരി വസ്തുക്കള്‍ കണ്ടെത്താനായില്ല.
പൊലീസ് സംഭവത്തില്‍ തുടര്‍ നടപടികള്‍ ആരംഭിച്ചു.
Comments


