പത്തനംതിട്ട ജില്ലയിലെ പെരുമ്പെട്ടിയില്‍ പതിനാല് വയസ്സുള്ള മകളെ ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍. കട്ടപ്പന സ്വദേശിയായ 43കാരനാണ് പിടിയിലായത്.
ഗര്‍ഭം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലാബ് അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ക്ക് സംശയം തോന്നി നടത്തിയ വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി നിലവില്‍ ഏഴ് ആഴ്ച ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയയാക്കുമെന്ന് പൊലീസ് അറിയിച്ചു.
Comments


