സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഒരു പവന് സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 70,040 രൂപയുമായി. ഒരുഗ്രാം സ്വര്‍ണത്തിന് 20രൂപ കുറഞ്ഞ് 8755 രൂപയായി. തുടര്‍ച്ചയായി വന്‍ ഇടിവാണ് സ്വര്‍ണവിലയില്‍ സംഭവിക്കുന്നത്. യു.എസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ ഇളവ് വരുമെന്ന പ്രതീക്ഷയാണ് സ്വര്‍ണ വില കുറയാനുള്ള പ്രധാന കാരണം. കഴിഞ്ഞ ദിവസം വിലയില്‍ 1640 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 70,200 രൂപയായാണ് കുറഞ്ഞത്.
Comments


