വെളളറടയില്‍ മദ്യപിച്ച് പൊലീസിനെ ആക്രമിച്ച പ്രതി പിടിയില്‍. കൂതാളി സ്വദേശിയായ ഷൈജു മോഹന്‍(35) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരസ്യമായി മദ്യപിച്ചു പ്രശ്നം ഉണ്ടാക്കിയ ഷൈജുവിനെ പിടികൂടാന്‍ എത്തിയപ്പോഴാണ് പൊലീസിനെ ഇയാള്‍ മര്‍ദിച്ചത്. നിരവധി അടിപിടി കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് ഇയാളെന്ന് വെള്ളറട പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments


