കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ ഓവര്‍സിയര്‍ അറസ്റ്റില്‍. കോര്‍പറേഷനിലെ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ സ്വപ്നയാണ് പിടിയിലായത്. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനായി 15,000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു പൊന്നുരുന്നിയില്‍ വെച്ച് വിജിലന്‍സ് സംഘം പിടികൂടിയത്.
കൊച്ചി കോര്പ്പറേഷന് സോണല്‍ ഓഫിസുകളില്‍ കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് പ്രത്യേകം പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് സ്വപ്ന കൈക്കൂലി വാങ്ങാനെത്തുന്ന വിവരം ലഭിച്ചത്.
Comments


