തിരുവനന്തപുരം പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പതിനൊന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. നെടുമങ്ങാട് പട്ടികജാതി – പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് വിധി പറയുക.
പ്രതികള്‍ കുറ്റം ചെയ്തതായി പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞു. നാളെയാണ് ശിക്ഷ വിധിക്കുക. 2011 ഡിസംബര്‍ 11നാണ് മംഗലാപുരം സ്വദേശി സുധീഷ് ക്രൂരമായി കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പ്രതികളാണ് കേസില്‍ ഉണ്ടായത്.
ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീട്ടില്‍ ഓടിയൊളിച്ച സുധീഷിനെ അക്രമിസംഘം പിന്തുടര്ന്നെത്തി വെട്ടുകയായിരുന്നു. തുടര്‍ന്ന് വെട്ടിമാറ്റിയ കാലുമായി അക്രമിസംഘം ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.
Comments


