ഹജ്ജിനു പുറപ്പെടുന്ന കെഎംസിസി ഖത്തർ നാദാപുരം മണ്ഡലം വൈസ് പ്രസിഡന്റ് എ ടി ഫൈസൽ , ഗ്രീൻ അക്കാദമി ചെയർമാൻ യാസർ തെക്കയിൽ എന്നിവർക്കുള്ള യാത്രയയപ്പും സന്ദർശനാർഥം ദോഹയിൽ എത്തിയ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും യു ഡി എഫ് ജില്ലാ കൺവീനറുമായ അഹമ്മദ് പുന്നക്കൽ,
നാദാപുരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം പി സൂപ്പി സാഹിബ്,
പ്രമുഖ വ്യവസായിയും മുൻകാല കെഎംസിസി പ്രവർത്തകനുമായ ഇ എം കുഞ്ഞമ്മദ് സാഹിബ് എന്നിവർക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങ് സി കെ ഉബൈദിന്റെ അധ്യക്ഷതയിൽ ജില്ലാ ട്രഷറർ അജ്മൽ തെങ്ങലക്കണ്ടി ഉത്ഘാടനം ചെയ്തു. മുഹമ്മദ് കള്ളാട് ഖിറാഅത്ത് നടത്തി.
പി വി മുഹമ്മദ് മൗലവി, കെ കെ ബഷീർ, സൈഫുദ്ധീൻ കാവിലുംപാറ എന്നിവർ നേതാക്കൾക്ക് ഷാളണിയിച്ചു. മണ്ഡലം എസ് എസ് പി ചെയർമാൻ നൗഷാദ് കാഞ്ഞായി ക്യാമ്പയിൻ പ്രഖ്യാപനം നടത്തി, സഫീർ എടച്ചേരി സാന്നിധ്യമായി. ലത്തീഫ് പാതിരിപ്പറ്റ സ്വാഗതവും സമീർ തൊടുവയിൽ നന്ദിയും പറഞ്ഞു.
വിശ്വസ്തതയോടെ,
സി കെ ഉബൈദ്
+974 -50333234


