പ്രിയ വായനക്കാരെ കഴിഞ്ഞ ഏഴര പതിറ്റാണ്ടിന്റെ ചരിത്ര പാരമ്പര്യമുള്ള ചന്ദ്രിക ആഴ്ചപ്പതിപ്പ് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെത്തുടര്‍ന്ന് 2020 മാര്‍ച്ച് 28 മുതല്‍ അച്ചടി നിര്‍ത്തിവെച്ചിരുന്നു. അന്നു മുതല്‍ magzter.com ഉള്‍പ്പെടെ വിവിധ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ പ്രസിദ്ധീകരണം തുടര്‍ന്നിരുന്നു.
പല ഘട്ടങ്ങളിലായി അച്ചടിയിലേക്ക് തിരികെ വരാന്‍ ശ്രമങ്ങളുണ്ടായെങ്കിലും നടന്നില്ല. എന്നാല്‍ അടുത്ത മാസം മുതല്‍ അച്ചടി രൂപത്തിലേക്ക് തിരികെ വരികയാണ് ചന്ദ്രിക ആഴ്ചപ്പതിപ്പെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. അതിനാല്‍ അച്ചടി രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതുവരെ ഡിജിറ്റല്‍ രൂപം ഉണ്ടായിരിക്കുന്നതല്ല. രചനകള്‍ അയച്ച് കാത്തിരിക്കുന്നവര്‍ ക്ഷമിക്കുമല്ലോ.
പ്രതിസന്ധി ഘട്ടങ്ങളിലും പരിമിതികള്‍ക്കിടയിലും ആഴ്ചപ്പതിപ്പിന്റെ യാത്രയില്‍ ഞങ്ങളോടൊപ്പം ആത്മാര്‍ത്ഥമായി നിലയുറപ്പിച്ച എഴുത്തുകാരും വായനക്കാരും തുടര്‍ന്നും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്ന് അറിയിക്കുന്നതായിരിക്കും.


