മലപ്പുറം: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ കുന്നംകുളം രൂപത ബിഷപ്പ് റവ. ഡോ. മാത്യൂസ് മാര്‍ മകാരിയോസ് എപിസ്കോപ്പ പാണക്കാട് സന്ദര്‍ശിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് ബിഷപ്പ് സൗഹൃദ സന്ദര്‍ശനത്തിനായി പാണക്കാടെത്തിയത്. തുടര്‍ന്ന് ഒരു മണിക്കുറോളം സമയം ചെലവഴിച്ചു. പുതിയ കാലത്ത് ഒന്നിച്ചുള്ള മുന്നോട്ട് പോക്കിനെ കുറിച്ചും വിവിധ കോണുകളില്‍ നിന്നുമുയരുന്ന അപശബ്ദങ്ങളെ നേരിടേണ്ടതിനെ കുറിച്ചും സംസാരിച്ചു. മുസ്്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി.എം.എ സമീര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍ എന്നിവരുമുണ്ടായിരുന്നു.
Comments


