മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അന്‍സാര്‍ മുഹമ്മദിനെയും, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നെജു മെഴുവേലിയേയും, കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫിയെയുമാണ് കരുതല്‍ തടങ്കലിലാക്കിയത്.
പത്തനംതിട്ട ജില്ലാ സെക്രട്ടറി അടക്കമുള്ള വരെയാണ് ഡിവൈഎസ്പി കാറില്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തലുള്ള പൊലീസ് സംഘമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.
Comments


