കോളേജില്‍ ഗസ്റ്റ് അധ്യാപകനെ പ്രിന്‍സിപ്പലാക്കി ആള്‍മാറാട്ടം നടത്തിയതായി പരാതി. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ അബ്ദുറഹീം ചെയര്‍മാനായ പാലക്കാട് സ്നേഹ കോളജിനെതിരെയാണ് പരാതി. ഒറ്റപ്പാലം സ്വദേശി ഡോ.സി.രാധാകൃഷ്ണനറെ പേരിലാണ് ആള്‍മാറാട്ടം നടത്തിയത്.
അഞ്ചു വര്‍ഷമായി കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നയാളാണ് പരാതിക്കാരന്.താന്‍ പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിട്ടില്ലെന്നും സര്‍വകലാശാലയില്‍ നിന്നും പ്രിന്‍സിപ്പളല്ലേയെന്ന് ചോദിച്ച് പല തവണ ഫോണ്‍ കോള്‍ വന്നപ്പോഴാണ് തന്റെ പേരില്‍ ആള് മാറാട്ടം നടക്കുന്ന കാര്യം അറിഞ്ഞതെന്നും പരാതിക്കാരന് പറയുന്നു.
തന്റെ പേരില്‍ മറ്റൊരാള്‍ വ്യാജ ഒപ്പിടുന്നതായും രാധാകൃഷ്ണന് പരാതിയില്‍ പറയുന്നു.സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയിലാണ് സര്‍ലകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയത്.


