ജമ്മുകശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. പാക് നയതന്ത്ര സഹകരണം അവസാനിപ്പിക്കാനും, സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നതായും ഇന്ത്യ ആലോചിക്കുന്നതായാണ് വിവരം. ഇസ്ലാമാബാദ് ഹൈ കമ്മീഷന് പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ സാധ്യതയുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരാറാണെന്നാണ് സൂചന. ഭീകരര്‍ക്കായി സൈന്യത്തിന്റെ നേതൃത്വത്തില്‍ വ്യാപക തിരച്ചില്‍ തുടരുകയാണ്. എന്‍ഐഎ സംഘം ബൈസരണ്‍ വാലിയില്‍ എത്തിയിട്ടുണ്ട്. ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് വിവരം.
എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തിലെ പങ്ക് തള്ളി പാകിസ്താന് വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ആശങ്കയുണ്ടന്നും പാകിസ്താന് അറിയിച്ചു. ആക്രമണങ്ങളുടെ കാരണം പ്രാദേശിക പ്രശ്നങ്ങളാണെന്നും ഇന്ത്യക്കെതിരായ കലാപങ്ങള്‍ രാജ്യത്തിനുള്ളില്‍ നടക്കുകയാണെന്നും പാകിസ്താന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.


