ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നയാള് എട്ട് മാവോവാദികളെ വധിച്ചു. തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മുതിര്‍ന്ന കമാന്‍ഡര്‍ പ്രയാഗ് മാഞ്ചി(വിവേക്) എന്ന മാവോവാദിയും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സിആര്‍പിഎഫും ബൊക്കാറോ ജില്ലാ പൊലീസും ചേര്‍ന്നാണ് മാവോവാദികളെ കൊലപ്പെടുത്തിയത്. ലാല്‍പാനിയ പ്രദേശത്തെ ലുഗു കുന്നുകളില്‍ പുലര്‍ച്ചെ 5.30 ഓടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം.
2025 അവസാനത്തോടെ സംസ്ഥാനത്തെ പൂര്‍ണ്ണമായും മാവോയിസ്റ്റ് മുക്തമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാവോവാദികളില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ജാര്‍ഖണ്ഡ് പൊലീസിന്റെ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം 244 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഈ ഓപ്പറേഷന് മുമ്പുള്ള ഏറ്റുമുട്ടലുകളില്‍ ഒമ്പത് പേര് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.


