കൊല്ലം: യാത്രക്കാരന്റെ എം.ടി.എം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയ സംഭവത്തില്‍ ടൂറിസ്റ്റ് ബസ് ക്ലീനര്‍ പിടിയില്‍. പ്രതിയെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കവിയൂര്‍ കുന്നക്കാട് ആഞ്ഞലിത്താനം കൊച്ചുകുന്ന് കാട്ടില്‍ വീട്ടില്‍ എം. ജോബിന് മാത്യു (37) ആണ് പിടിയിലായത്. ഇയാള്‍ പുനലൂര്‍- ബംഗളൂരു കല്ലട ടൂറിസ്റ്റ് ബസിലെ സഹായിയാണ്.
ചാലക്കുടി വേലൂര്‍ കുന്നപ്പള്ളി പുഷ്പഗിരി കുരിശേരി വീട്ടില്‍ പി. ജോണിന്റെ പണവും രേഖകളുമാണ് നഷ്ടപ്പെട്ടത്. 2024 സെപംറ്റംബര്‍ 29ന് രാത്രി 10.30ഓടെ ജോണും ഭാര്യയും കല്ലട ടൂറിസ്റ്റ് ബസില്‍ ചാലക്കുടിയില്‍ നിന്നും ബംഗളൂരു പോയിരുന്നു. 29ന് രാത്രി ഇരുവരും അവിടെ നിന്നും പുനലൂരിലേക്കുള്ള ഇതേ ബസില്‍ കയറി പിറ്റേന്ന് ചാലക്കുടിയില്‍ എത്തിയിരുന്നു.
എന്നാല്‍ വീട്ടിലെത്തിയപ്പോഴാണ് ജോണിന്റെ എം.ടി.എം, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ രേഖകള്‍ അടങ്ങിയ ഹാന്‍ഡ് ബാഗ് നഷ്ടപ്പെട്ടതായി മനസിലാകുന്നത്. പിന്നാലെ തുടര്‍ന്ന് എം.റ്റി.എം കാര്‍ഡ് ഉപയോഗിച്ച് പുനലൂര്‍ യൂനിയന്‍ ബാങ്ക്, അടൂര്‍ എന്നിവിടങ്ങളിലെ എം.ടി.എമ്മുകളില്‍ നിന്നും നാലു തവണയായി 40,000 രൂപ പിന്‍വലിച്ചതായി മൊബൈലില്‍ സന്ദേശവുമെത്തി. ഇതിനെ തുടര്‍ന്ന് ജോണ്‍ പുനലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രത്യേക പൊലീസ് സംഘം പുനലൂരിലെ ഉള്‍പ്പടെ എം.ടി.എമ്മുകളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞങ്കിലും ഇയാള്‍ ഒളിവിലായിരുന്നതിനാലാണ് അറസ്റ്റ് വൈകുകയായിരുന്ന.


