ആശവര്‍ക്കര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ആശ വര്‍ക്കര്‍മാരുടെ സമരത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.
62-ാം വയസില്‍ ആനുകൂല്യങ്ങളില്ലാതെ ആശ വര്‍ക്കര്‍മാര്‍ സ്വയം വിരമിച്ച് പോകണമെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ആശ വര്‍ക്കര്‍മാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
അതേസമയം, ആശവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നതും വിരമിക്കല്‍ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നല്‍കണമെന്നതും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അതിനിടെ, ഓണറേറിയം അടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ആശവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ നടത്തുന്ന അനിശ്ചിതകാല രാപകല്‍ സമരം 69-ാം ദിവസത്തിലേക്ക് കടന്നു. ആശവര്‍ക്കര്‍മാരുടെ അനിശ്ചിതകാല നിരാഹാര സമരം 31-ാം ദിവസത്തിലെത്തി.


