ലഹരി പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട നടന് ഷൈന്‍ ടോം ചാക്കോ ഇന്ന് രാവിലെ 10.30ന് പൊലീസിന് മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരാകും. എന്നാല്‍ ഉച്ചയ്ക്ക് മൂന്നിന് ഷൈന്‍ ചോദ്യം ചെയ്യലിന് ഹാജരാക്കുമെന്ന് നേരത്തെ ഷൈന്റെ പിതാവ് പറഞ്ഞിരുന്നു. എന്നാല്‍ ഷൈന്‍ രാവിലെ പത്തരയ്ക് ഹാജരാക്കുമെന്ന് എറണാകുളം സെന്‍ട്രല്‍ എസിപി കെ ജയകുമാറാണ് അറിയിച്ചത്.
ഷൈന്‍ താമസിച്ച വിവിധ ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും ഷൈനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക. ഹോട്ടലുകളില്‍ ഷൈനിനെ ആരൊക്കെ സന്ദര്‍ശിച്ചു, ഡാന്‍സാഫ് പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടിരക്ഷപ്പെട്ടത് എന്തിന്, ലഹരി ഇടപാടോ സാമ്പത്തിക ഇടപാടോ നടന്നിട്ടുണ്ടോ എന്നത് അടക്കമുള്ള 32 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയാണ് പൊലീസ് തയ്യാറാക്കിയത്.
ഷൈന്‍ ഹാജരാവുകയാണെങ്കില്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങി പരിശോധിക്കാനാണ് നീക്കം.


