സുപ്രിംകോടതി നടപടി പ്രത്യാശ നല്‍കുന്നതാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി. കോടതിയുടെ നിര്‍ദേശങ്ങളില്‍ പോസിറ്റീവ് ആയ പലതും ഉണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമത്തില്‍ നിരവധി അപാകതകള്‍ ഉണ്ടെന്നും പല കാര്യങ്ങളും അഭിലഷണീയമല്ലെന്നുമാണ് മനസിലാകുന്നത്. ന്യൂനപക്ഷങ്ങള്‍ ഉയര്‍ത്തിയ പരാതികള്‍ കേള്‍ക്കാന്‍ കോടതി തയ്യാറായെന്നും അദ്ദേഹം പറഞ്ഞു.
‘അന്തിമ വിധി എന്താണെന്നുള്ളത് നമുക്ക് കാത്തിരിക്കാം. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് കേസില്‍ ഏറ്റവും നല്ല അഭിഭാഷകരെ നിയമിക്കുക എന്നതാണ്. സുപ്രിംകോടതി ഉത്തരവിന് ഒരു താല്‍ക്കാലിക സ്റ്റേ സ്വഭാവം ഉണ്ട്. അതുകൊണ്ടു തന്നെ ഗവണ്മെന്റിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments


