തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി. ഒഴിവുകളില്‍ പരമാവധി നിയമനങ്ങള്‍ നടത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ വിഷയത്തില്‍ അവസാന പ്രതീക്ഷയും ഇല്ലാതായെന്നും റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ പോരാടുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.
റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കഴിഞ്ഞ ദിവസം നടത്തിയ മന്ത്രിസഭായോഗത്തില്‍ ആയിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ അവസാന പ്രതീക്ഷ, എന്നാല്‍ ഒഴിവ് മുഴുവന്‍ കണക്കാക്കി നിയമനം നല്‍കിയെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു.
570 ഒഴിവുകള്‍ നിലനില്‍ക്കെ 292 നിയമനങ്ങള്‍ മാത്രം നടത്തിയുള്ളുവെന്നും മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ ഇനി പുതിയ നിയമനങ്ങള്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.


