കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തിലിനും സന്ദീപ് വാര്യര്‍ക്കുമെതിരെ ഭീഷണി മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍. ‘വിശാല കബറിടം ഒരുക്കി വച്ചോ’യെന്നാണ് ബിജെപി രാഹുലിനും സന്ദീപിനെതിരെ ഭീഷണി മുഴക്കിയത്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കൊലവിളി പ്രസംഗത്തില്‍ പ്രതിഷേധിച്ച് പാലക്കാട് ബിജെപി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു ബിജെപിയുടെ കൊലവിളി. നേരത്തെ തങ്ങളുടെ നേതൃത്വം തീരുമാനിച്ചാല്‍ രാഹുലിന്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും കാല് തറയില്‍ ഉണ്ടാവില്ലെന്നും ബിജെപി ജില്ലാ സെക്രട്ടറി ഓമനക്കുട്ടന് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എം എല്‍എ ഓഫീസിലേക്ക് നടന്ന ബിജെപി മാര്‍ച്ചിനിടെയായിരുന്നു ഓമനക്കുട്ടന്റെ വിവാദ പ്രസംഗം.
രാഹുലിനെ പാലക്കാട് കാലുകുത്തിച്ചത് പാലക്കാട് ജനങ്ങളാണെന്നും രാഹുലിനെതിരെ ഭീഷണി മുഴക്കിയ ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷെതിരെ പൊലീസ് കേസെടുക്കാത്തത് മനഃപൂര്‍വമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
മാനദണ്ഡങ്ങള്‍ പാലിക്കാതെ ആര്‍എസ്എസ് സ്ഥാപകന്റെ പേര് പദ്ധതികളിലേക്ക് ഒളിച്ചു കടത്താനാണ് ബിജെപി ശ്രമമെന്നും. ഹെഡ്ഗേവാറിന്റെ പേര് പദ്ധതിക്ക് നല്‍കാനുള്ള ബിജെപിയുടെ ശ്രമം കോണ്‍ഗ്രസ് തടയുമെന്നും അദ്ദേഹം പറഞ്ഞു.


