വഖഫ് ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ നാളെ ഇടക്കാല ഉത്തരവ്. മുസ്ലിം സമുദായം ഉന്നയിച്ച മൂന്ന് സുപ്രധാന വിഷയങ്ങളില്‍ സുപ്രീംകോടതിക്കും ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വഖഫ് ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ നാളെ ഇടക്കാല ഉത്തരവ്.
ഇടക്കാല ഉത്തരവില്‍ വേറെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചക്ക് വാദം തുടര്‍ന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
ഇടക്കാല ഉത്തരവിടാനായി സുപ്രീംകോടതി നിര്‍ദേശിച്ചത്
ഒന്ന്: രജിസ്ട്രേഷന് മൂലമോ കോടതി ഉത്തരവാലോ ഉപയോഗത്തിലൂടെയോ മറ്റേതെങ്കിലും നിലക്കോ വഖഫായി കണക്കാക്കുന്ന സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്ത് അതല്ലാതാക്കരുത്.
രണ്ട്: കലക്ടര്‍മാര്‍ക്ക് അന്വേഷണം നടത്താമെങ്കിലും പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നടപടി അരുത്.
മൂന്ന്: കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും എക്സ് ഒഫീഷ്യോ അംഗങ്ങളല്ലാത്തവര്‍ എല്ലാവരും മുസ്ലിംകളായിരിക്കണം.
അതേസമയം നിയമഭേദഗതി ഭരണഘടനയുടെയും മൗലികാവകാശങ്ങളുടേയും ലംഘനമാണെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. മതപരമായ സ്വത്തുക്കള്‍ ലഭിക്കാനുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നും വഖഫ് ഭേദഗതി നിയമം ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും കപില്‍ സിബല്‍ വാദിച്ചു.
അതേസമയം ഒരു മതത്തിന്റെയും അവകാശങ്ങളില്‍ ഇടപെടാന്‍ പാര്‍ലമെന്റിന് അവകാശമില്ലെന്നും ഇസ്ലാം മതത്തിന്റെ അവിഭാജ്യ ആചാരമാണ് വഖഫെന്നും കപില്‍ സിബല്‍ പറഞ്ഞു. വഖഫ് നല്കണമെങ്കില് അഞ്ചു വര്‍ഷം മുസ്ലിമാകണമെന്നത് എന്തിന് തെളിയിക്കണമെന്നും ആര്‍ട്ടിക്കിള്‍ 26 എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ സമിതിയിലെ അംഗങ്ങളെ മാറ്റുന്നത് ഭരണഘടനാ വിരുദ്ധമെന്നും സിബല്‍ ചൂണ്ടിക്കാട്ടി. ഒരു മതത്തിന് മാത്രം ചില നിയന്ത്രണങ്ങള്‍ കല്‍പ്പിക്കുന്നത് ഭരണഘടനാ ലംഘനമെന്നും ബോര്‍ഡിലെ 22 അംഗങ്ങളില്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്തുന്നത് വിവേചനപരമെന്നും സിബല്‍ വ്യക്തമാക്കി.
അതേസമയം വഖഫ് ആയ സ്വത്തുക്കള്‍ അതല്ലാതാക്കരുത് എന്നുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചത്. വിഷയത്തില്‍ നാളെയും വാദം തുടരും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനും ജ. പി വി സഞ്ജയ് കുമാര്‍, ജ. കെ വി വിശ്വനാഥന് എന്നിവര്‍ ഉള്‍പ്പെട്ടതുമായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
കോടതികള്‍ വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീ-നോട്ടിഫൈ ചെയ്യാന്‍ പാടില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.
വഖഫ് സ്വത്തിന്റെ സ്വഭാവം ജില്ലാ കളക്ടര്‍മാര്‍ തീരുമാനിക്കുന്നത് ശരിയാണോ എന്നും സുപ്രീം കോടതി ചോദിച്ചു. വഖഫ് അല്ലെന്ന് ജില്ലാ കളക്ടര്‍ തീരുമാനിച്ചാല്‍ എങ്ങനെ സുതാര്യമായ തീരുമാനമാകുമെന്നും സുപ്രീം കോടതി ചോദിച്ചു.
വഖഫ് നിയമഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ചോദ്യങ്ങളുയര്‍ത്തി. നൂറോ ഇരുന്നൂറോ കൊല്ലം മുമ്പ് വഖഫായി പ്രഖ്യാപിച്ച സ്വത്ത് ഏറ്റെടുത്ത് വഖഫ് അല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇതിനകം രജിസ്റ്റര്‍ ചെയ്ത വഖഫ് സ്വത്ത് പുതിയ നിയമപ്രകാരം അസാധുവാകുമോ എന്നും കോടതി ചോദിച്ചു.


