കൊല്ലത്ത് മക്കളെ തീകൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി മാതാവ് ജീവനൊടുക്കി. പുത്തന്‍ കണ്ടത്തില്‍ താര ( 35 )യാണ് മരിച്ചത്. താര ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് താര മരിച്ചത്.
കൊല്ലം കരുനാഗപ്പള്ളി ആദിനാട് സൗത്തില്‍ ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം. താര മക്കള്‍ക്ക് തീ കൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മക്കളായ ആത്മിക ( 6 ) അനാമിക ( ഒന്നര വയസ്) എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരയുടെ ഭര്‍ത്താവ് വിദേശത്താണ്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.
Comments


