ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ് എസ് സ്റ്റാന്‍ലി (57) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് ചെന്നൈയില്‍ നടക്കും. കഴിഞ്ഞ ഏതാനും നാളുകളായി ആരോഗ്യപരമായ പ്രശ്നങ്ങള്‍ അദ്ദേഹം നേരിട്ടിരുന്നു.
1967ല്‍ മൂന്നാറിലാണ് എസ് എസ് സ്റ്റാന്‍ലി ജനിച്ചത്. 2002ല്‍ പുറത്തിറങ്ങിയ ഏപ്രില്‍ മാതത്തില് എന്ന ചിത്രത്തിലൂടെയായിരുന്നു സ്റ്റാന്‍ലിയുടെ സംവിധാന അരങ്ങേറ്റം. ആകെ നാല് ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. പെരിയാര്‍ സിനിമയില്‍ അണ്ണാദുരൈ ആയി വേഷമിട്ടിരുന്നു.
2016 ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം ആണ്ടവന് കട്ടലൈ എന്ന ചിത്രത്തിലെ കുമാര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. രാവണന്, സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മഹാരാജയാണ് അവസാന ചിത്രം.


