തിങ്കളാഴ്ച രാത്രി ലഖ്നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ വന്‍ തീപിടുത്തം. എല്ലാ രോഗികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
വനിതാ വാര്‍ഡിന് സമീപമുള്ള ഐസിയു കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സംഭവം. സിവില്‍ ഹോസ്പിറ്റല്‍, ബല്റാംപൂര് ഹോസ്പിറ്റല്‍, കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി (കെജിഎംയു) ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലേക്ക് റഫര്‍ ചെയ്യപ്പെട്ട 200 രോഗികളാണ് ആശുപത്രിക്കുള്ളില്‍ ഉണ്ടായിരുന്നത്.
അഗ്നിശമന സേനയും എസ്ഡിആര്‍എഫ് സംഘവും തീ അണയ്ക്കാന്‍ ശ്രമിച്ചു. മൂന്ന് വാര്‍ഡുകളിലെയും എല്ലാ രോഗികളേയും രക്ഷപ്പെടുത്തി മറ്റ് സൗകര്യങ്ങളിലേക്ക് റഫര്‍ ചെയ്തു. രോഗികളാരും അകത്ത് കുടുങ്ങിക്കിടക്കുന്നില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് വിശാഖ് ജി അയ്യര്‍ എഎന്‍ഐയോട് പറഞ്ഞു.
സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എല്ലാ രോഗികളേയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശുപത്രി മാനേജ്മെന്റുകളുമായും സംസാരിച്ചിട്ടുണ്ടെന്നും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി പാര്‍ത്ഥ സാര്‍ത്തി സെന്‍ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.


