കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രിംകോടതിയെ സമീപിച്ചു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ മഞ്ജുഷ ചൂണ്ടിക്കാട്ടിയത്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ഗൂഡലോചന നടന്നിട്ടുണ്ടെന്ന് സംബന്ധിച്ച് കേരള പോലീസ് അന്വേഷിക്കുന്നില്ലെന്നും പോലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസം ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തനിക്കോ, കുടുംബത്തിനോ വിശ്വാസമില്ലെന്നും മഞ്ജുഷ സുപ്രീംകോടതിയെ അറിയിച്ചു.
അഭിഭാഷകന് എം.ആര്. രമേശ് ബാബു ആണ് മഞ്ജുഷയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. ഹര്‍ജി വ്യാഴ ആഴ്ചയോ, വെള്ളി ആഴ്ചയോ സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നേക്കും, നേരത്തെ മഞ്ജുഷയുടെ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.


