ആശ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരള സാഹിത്യ അക്കാദമി ചെയര്മാന് കെ സച്ചിദാനന്ദന്. സമരം ചെയ്യുന്നവര്‍ സ്ത്രീകളാണെന്ന പരിഗണന പോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ മറുപടികള്‍ നിര്‍ഭാഗ്യകരമെന്നും കെ സച്ചിദാനന്ദന് പറഞ്ഞു.
ചെറിയ വര്‍ധനയെങ്കിലും അനുവദിച്ച് സര്‍ക്കാര്‍ എന്തുകൊണ്ട് സമരം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് അഭിമാനമുണ്ടാകാന്‍ കാരണം ആശമാരെന്നും അവകാശം പോലും ചോദിക്കാന്‍ അവകാശമില്ലാത്ത അഭയാര്‍ത്ഥികളാണോ ആശാവര്‍ക്കര്‍മാരെന്നും കെ സച്ചിദാനന്ദന് ചോദിച്ചു.
േേകരള സര്‍ക്കാരിന്റെ നിര്‍ഭാഗ്യകരമായ മറുപടികള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ല്ഹിയില് പോയി സമരം ചെയ്യൂ എന്നാണ് ആശ വര്‍ക്കര്‍മാരോട് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.


