നിയമസഭ പാസാക്കിയ ബില്ലുകളിന്മേല് മൂന്ന് മാസത്തിനകം തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. നിയമനിര്‍മ്മാണത്തിനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഭേദഗതിക്കുള്ള അവകാശം പാര്‍ലമെന്റിനാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാര്‍ മാത്രം എങ്ങനെ തീരുമാനിക്കുമെന്നും ഗവര്‍ണര്‍ ചോദിച്ചു. വിഷയം ഭരണഘടന ബെഞ്ചിന് വിടണമെന്നും സമയപരിധി നിശ്ചയിക്കേണ്ടത് ഭരണഘടന ഭേദഗതിയിലൂടെയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
നിയമനിര്‍മ്മാണ സഭ എന്തിനാണെന്നും കോടതികള്‍ ഭരണഘടനാ ഭേദഗതി ചെയ്യുന്നതിനെതിരെയും ഗവര്‍ണര്‍ വിമര്‍ശിച്ചു.
ബില്ലുകളെ സംബന്ധിച്ച് സുപ്രീംകോടതിയുടെ മുന്നിലുള്ള കേരളത്തിന്റെയും തമിഴ്നാടിന്റെയും വിഷയങ്ങള്‍ വ്യത്യസ്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ നിശ്ചിത സമയത്തിനുള്ളില്‍ ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ലെന്നും തമിഴ്നാടിന്റെ ഹര്‍ജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്യണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷേ അതു തീരുമാനിക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും ഗവര്‍ണര്‍ പറഞ്ഞു.


